Get Updates
Get notified of breaking news, exclusive insights, and must-see stories!

വാറ്റ്: വാഹനങ്ങള്‍ തടഞ്ഞുതുടങ്ങി

തിരുവനന്തപുരം: മൂല്യവര്‍ദ്ധിത നികുതി(വാറ്റ്)ക്കെതിരായ സമരത്തിന്റെ ഭാഗമായി വ്യാപാരികള്‍ മാര്‍ച്ച് 26 ശനിയാഴ്ച മുതല്‍ ചെക്ക്പോസ്റുകളില്‍ ചരക്കുകള്‍ കയറ്റിവരുന്ന വാഹനങ്ങള്‍ തടഞ്ഞുതുടങ്ങി. ഇതോടെ കേരളത്തില്‍ ഭക്ഷ്യസാധനങ്ങളുള്‍പ്പെടെയുള്ളവയ്ക്ക് ക്ഷാമം നേരിടും.

പ്രതിദിനം 250 ചരക്കുലോറികള്‍ അമരവിള ചെക്ക്പോസ്റ് വഴി കേരളത്തിലെത്തുന്നുണ്ട്. ഇതിനു പുറമെ മുത്തങ്ങ, വാളയാര്‍ ചെക്ക്പോസ്റുകള്‍ വഴിയും വാഹനങ്ങളെത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇങ്ങനെ വരുന്ന ലോറികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

വാറ്റിനെതിരെയുള്ള സമരം തുടങ്ങിയ ശേഷം മൊത്തവ്യാപാരികള്‍ ചരക്കെടുക്കുന്നത് പൂര്‍ണമായും നിര്‍ത്തിവച്ചതിനാല്‍ ഇനി മുതല്‍ അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം നേരിടുമെന്നും സാധനങ്ങളുടെ വില കയറുമെന്നും വ്യാപാരികള്‍ പറഞ്ഞു. കരിഞ്ചന്ത തടയാന്‍ വ്യാപാരവ്യവസായ സമിതി ഭാരവാഹികള്‍ ശ്രദ്ധിക്കുന്നുണ്ട്. നിലവിലുളള സ്റോക്കുകള്‍ പഴയ വിലയില്‍ത്തന്നെ വിറ്റഴിക്കാന്‍ എല്ലാ വ്യാപാരികള്‍ക്കും നിര്‍ദേശംനല്‍കിയിട്ടുണ്ട്. വാറ്റ് നടപ്പാക്കരുത്, നടപ്പാക്കുകയാണെങ്കില്‍ പകുതി സംസ്ഥാനങ്ങള്‍ നടപ്പാക്കിയ ശേഷമേ നടപ്പാക്കാവൂ. 50 ലക്ഷം വരെ വിറ്റുവരവുള്ള വ്യാപാരികളെ വാറ്റിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് വ്യാപാരികള്‍ സമരം ചെയ്യുന്നത്.

ഇതിനിടെ, അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കുലോറികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്ന് പൊലീസ് അറിയിച്ചു. വാറ്റിനെതിരെയുള്ള സമരം നേരിടാന്‍ സര്‍ക്കാര്‍ പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചരക്കുനീക്കം സുഗമമാക്കുന്നതിന്റെ ഭാഗമായി വയനാട്ടില്‍ നാലു ചെക്ക്പോസ്റുകളിലും 24 മണിക്കൂറും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+