വി.എസ് പക്ഷത്തെ നേതാവിനെ വെട്ടിനിരത്തി
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പുന:സംഘടിപ്പിച്ചപ്പോള്‍ വി. എസ്. പക്ഷക്കാരായ നേതാവിനെ ഒഴിവാക്കി. കേരള സംസ്ഥാന കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി ഇ. വി. കൃഷ്ണനെയാണ് ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും പുറത്താക്കിയത്.
മലപ്പുറത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയിലേക്കുണ്ടായ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റയാളാണ് കൃഷ്ണന്‍. സംസ്ഥാന കമ്മിറ്റിയിലേക്ക് മത്സരിച്ച വി. എസ് പക്ഷത്തെ മറ്റൊരു നേതാവായ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ. പ്രദീപ്കുമാറിനും സെക്രട്ടറിയേറ്റില്‍ സ്ഥാനം കണ്ടെത്താനായില്ല.
കൃഷ്ണന് പകരം സിപിഎം കോഴിക്കോട് നോര്‍ത്ത് ഏരിയാ സെക്രട്ടറി എം. ബാലകൃഷ്ണനെയാണ് സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയത്. കൃഷ്ണന് മറ്റു ചില പാര്‍ട്ടി ഉത്തരവാദിത്തങ്ങളുണ്ടെന്നാണ് സെക്രട്ടറിയേറ്റില്‍ നിന്ന് പുറത്താക്കിയതിന് കാരണമായി പറഞ്ഞിരിക്കുന്നത്.
സെക്രട്ടറിയേറ്റിലെ മറ്റെല്ലാം അംഗങ്ങളെയും നിലനിര്‍ത്തി. പുതിയ സെക്രട്ടറിയേറ്റ് രൂപീകരിക്കുന്ന യോഗത്തില്‍ കേന്ദ്രകമ്മിറ്റി അംഗം കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്തു.












Click it and Unblock the Notifications