ഇന്ത്യാക്കാരി അമേരിക്കയില്‍ കൊല്ലപ്പെട്ടു
വാഷിങ്ടണ്‍: അമേരിക്കയിലെ പ്രഗത്ഭ ഡോക്ടറും സാമൂഹ്യപ്രവര്‍ത്തകനുമായ രാജേഷ് കാദിന്റെ ന്റെ ഭാര്യ കിരണ്‍ വി കാദിനെ (52) കുത്തേറ്റു മരിച്ച നിലയില്‍ സ്വന്തം വസതിയില്‍ കണ്ടെത്തി.
സംഭവത്തിനു ശേഷം കാണാതായ ഇവരുടെ മകനായ ജയന്തിനു വേണ്ടി പൊലീസ് തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
ജയന്തിന് മാനസികചികിത്സ നടത്തുന്നതു സംബന്ധിച്ച് ഇവരുടെ വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാറുള്ളതായി അയല്‍വാസികള്‍ പറഞ്ഞു. സംഭവം നടന്ന വ്യാഴാഴ്ചയും ഇതേച്ചൊല്ലി ഇവരുടെ വീട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവത്രെ. സംഭവം നടന്ന സമയത്തെക്കുറിച്ച് വ്യക്തമായി മറുപടി പറയാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. കൊലപാതകത്തിനു പിന്നില്‍ മോഷണശ്രമമായിരുന്നുവോയെന്ന കാര്യത്തിലും പൊലീസ് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.
കിരണ്‍ ദൈവവിശ്വാസിയായ നല്ല സ്ത്രീയായിരുന്നതായി അയര്‍വാസികള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
ഇന്ത്യാ-പാക് ബന്ധത്തെക്കുറിച്ച് രാജേഷ് എഴുതിയ പുസ്തകം ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പല സ്ഥലങ്ങളിലും പുസ്തകത്തെക്കുറിച്ച് ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications