എയര്‍ അറേബ്യ ഇന്ത്യയിലേക്ക് സര്‍വീസ് തുടങ്ങി
മുംബൈ: ഗള്‍ഫ് മേഖലയില്‍ ചെലവ് കുറഞ്ഞ സര്‍വീസുകള്‍ നടത്തുന്ന എയര്‍ അറേബ്യ ഇന്ത്യയിലേക്ക് വിമാന സര്‍വീസ് തുടങ്ങി.
ഷാര്‍ജയില്‍ നിന്ന് മുംബൈയിലേക്കാണ് എയര്‍ അറേബ്യയുടെ ആദ്യത്തെ വിമാന സര്‍വീസ് തുടങ്ങിയത്. ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ശനിയാഴ്ച വൈകീട്ട് 4.40ന് പുറപ്പെട്ട വിമാനം മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രാദേശിക സമയം ഒമ്പത് മണിക്ക് എത്തിച്ചേര്‍ന്നു.
മുംബൈയില്‍ 45 മിനിറ്റു മാത്രം ചെലവഴിച്ച് വിമാനം 9.45ന് തിരികെ ഷാര്‍ജയിലേക്ക് തിരിക്കും. പ്രാദേശിക സമയം 11. 25ന് വിമാനം ഷാര്‍ജയിലെത്തും.
ആഴ്ചയില്‍ എല്ലാ ദിവസവും എയര്‍ അറേബ്യ സര്‍വീസ് നടത്തുന്നുണ്ട്. ഷാര്‍ജ - മുംബൈ ടിക്കറ്റ് നിരക്ക് 2999 രൂപ മുതലാണ്. നികുതികളും മറ്റു സര്‍ച്ചാര്‍ജുകളും ഇതിന് പുറമേ നല്‍കണം.
ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ഇളവ് ലഭിക്കുന്ന രീതിയിലാണ് ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഒരു പ്രത്യേക സര്‍വീസില്‍ കൂടുതല്‍ സീറ്റുകള്‍ ബുക്ക് ചെയ്താല്‍ നിരക്ക് വര്‍ധിക്കും.
എയര്‍ അറേബ്യ വിമാനസര്‍വീസ് ആരംഭിക്കുന്നതോടെ യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ നാട്ടിലെത്താമെന്ന് എയര്‍ അറേബ്യ സിഇഒ അദെല്‍ അലി അറിയിച്ചു.
ഇന്ത്യയിലേക്കുള്ള സര്‍വീസാരംഭിച്ചതോടെ എയര്‍ അറേബ്യ സര്‍വീസ് നടത്തുന്ന രാജ്യങ്ങളുടെ എണ്ണം 12 ആയി.












Click it and Unblock the Notifications