താക്കെറെയുടെ പിഎയുടെ കാറിടിച്ച് രണ്ടു മരണം
മുംബൈ: ശിവസേന നേതാവ് ബാല്‍താക്കറെയുടെ പിഎ രവീന്ദ്ര മഹാത്രെ ഓടിച്ച കാറിടിച്ച് രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംംഭിച്ചിട്ടുണ്ട്.
മാര്‍ച്ച് 26 ശനിയാഴ്ച ഒരു ബസ് സ്റോപ്പില്‍ ബസ് കാത്തുനിന്നവരുടെ മേല്‍ നിയന്ത്രണം വിട്ട് കാര്‍ ഇടിക്കുകയായിരുന്നു. കാര്‍ പിന്നീട് ഒരു മരത്തിലിടിച്ച് നിന്നു.
ജാമ്യത്തിലിറങ്ങിയ മഹാത്രയെ നെഞ്ചുവേദനയെ തുടര്‍ന്ന് ബോബെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യപിച്ചാണോ മഹാത്രെ വണ്ടിയോടിച്ചിരുന്നതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.












Click it and Unblock the Notifications