വിപണിയില്‍ മരുന്നിന് കടുത്ത ക്ഷാമം
തിരുവനന്തപുരം: മൂല്യ വര്‍ദ്ധിത നികുതിക്കെതിരായ സമരം സംസ്ഥാനത്ത് മരുന്ന് ക്ഷാമം രൂക്ഷമാക്കുന്നു. ജ-ീവന്‍ രക്ഷാ മരുന്നുകള്‍ പോലും ലഭ്യമല്ലാത്ത അവസ്ഥയില്‍ വ്യാജ- ബ്രാന്‍ഡുകള്‍ വിപണിയില്‍ പിടി മുറുക്കുകയാണ്.
അതിനിടെ ആവശ്യമായ സ്റോക്കില്ലാത്ത മരുന്ന് വ്യാപാരികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. കോഴിക്കോട് നാല് മരുന്ന് വ്യാപാരികളുടെ ലൈസന്‍സ് ഇക്കാരണത്താല്‍ റദ്ദാക്കി. കൂടുതല്‍ സ്റോക്ക് പരിശോധന നടത്താന്‍ ഉദ്യോസസ്ഥര്‍ക്ക് മന്ത്രിതല നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രമേഹ രോഗത്തിനുള്ള ഇന്‍സുലിന്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ രക്തസമ്മര്‍ദ്ദത്തിനും ഹൃദ്രോഗത്തിനുമുള്ള മരുന്നുകളും ആന്റിബയോട്ടിക്കുകളും കിട്ടാനില്ല. ഇത് രൂക്ഷമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.
വാറ്റില്‍ മരുന്നിന്റെ നികുതി നാല് ശതമാനം കൂട്ടിയത് മരുന്നു കമ്പനികളുടെ സമരത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായതിനെ തുടര്‍ന്ന് സമരം പിന്‍വലിച്ചെങ്കിലും മരുന്നുകള്‍ ലഭ്യമാകാത്തതിന് പിന്നില്‍ ഗൂഢാലോചനയാണെന്ന് കരുതപ്പെടുന്നു. വ്യാജ- മരുന്നുകള്‍ വിപണി കൈയടക്കുമ്പോള്‍ അതിന് നിയന്ത്രണമിടാന്‍ അധികൃതരും കാര്യമായി ശ്രമം നടത്തുന്നില്ല.
വാറ്റ് സംബന്ധിച്ച ആശങ്കകള്‍ മാറ്റാന്‍ ചില്ലറ മരുന്നു വ്യാപാരികള്‍ ധനമന്ത്രി വക്കം പുരുഷോത്തമനുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തും. ഇതില്‍ പ്രശ്നപരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications