രവി-സുദര്‍ശന്‍ കൂടിക്കാഴ്ച: അന്വേഷിക്കണമെന്ന് മുരളി
മലപ്പുറം: ആര്‍എസ്എസിന്റെ വോട്ട് തേടി ആര്‍എസ്എസ് ഓഫീസില്‍ വയലാര്‍ രവി എത്തിയിരുന്നുവെന്ന ആര്‍എസ്എസ് നേതാവ് സുദര്‍ശന്റെ പ്രസ്താവനയെ പറ്റി കൂടുതല്‍ അന്വേഷണം വേണമെന്ന് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.
ആര്‍എസ്എസ് അധ്യക്ഷന്‍ കള്ളം പറയുമെന്ന് കരുതുന്നില്ല. വയലാര്‍ വരി ആര്‍എസ്എസ് ആസ്ഥാനത്ത് പോയിട്ടുണ്ടെങ്കില്‍ അത് സ്വന്തം താത്പര്യപ്രകാരമായിരിക്കില്ല. അദ്ദേഹത്തെ ആരെങ്കിലും ചുമലതലപ്പെടുത്തിയിട്ടുണ്ടാകണം. മലപ്പുറത്ത് ജില്ലാ കോണ്‍ഗ്രസ് ഏകോപന സമിതിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളി.
ഉമ്മന്‍ചാണ്ടിയും ആര്യാടന്‍ മുഹമ്മദും വക്കം പുരുഷോത്തമനും ഉള്‍പ്പെട്ട കോണ്‍ഗ്രസിലെ സംഘം കേരളത്തിലെ പുതിയ സുനാമിയായി തീര്‍ന്നിരിക്കുകയാണെന്ന് മുരളി പരിഹസിച്ചു. പള്ളികളിലെ പ്രാര്‍ഥനകള്‍ക്കിടയില്‍ പോലും വിമര്‍ശനം ഏറ്റുവാങ്ങേണ്ട ഗതികേടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്. ബിഷപ് സുസപാക്യം മദ്യനയത്തെ വിമര്‍ശിച്ചത് കോണ്‍ഗ്രസിന് മുഴുവന്‍ അപമാനകരമാണ്.
മന്ത്രി എ. പി. അനില്‍കുമാര്‍ ഐ ഗ്രൂപ്പിലുണ്ടോ എന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണം. സോണിയാഗാന്ധി, ഉമ്മന്‍ചാണ്ടി തുടങ്ങിയ ദേശീയനേതാക്കളുമായി മാത്രമേ അദ്ദേഹം ആശയവിനിമയം നടത്താറുള്ളൂവെന്നും തന്നെ പോലുള്ള പ്രാദേശിക നേതാക്കളുമായി ആലോചന നടത്താറില്ലെന്നും മുരളി പരിഹസിച്ചു.
യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു സമാന്തര കമ്മിറ്റികളുടെ രൂപീകരണം സംബന്ധിച്ച കാര്യങ്ങല്‍ തീരുമാനിക്കുന്നതിന് അടുത്തയാഴ്ച തിരുവനന്തപുരത്ത് യോഗം വിളിക്കുമെന്നും മുരളി പറഞ്ഞു.


Click it and Unblock the Notifications