നെല്ല് സംഭരണം: വീണ്ടും നിരാഹാരമെന്ന് വി. എസ്
കൊച്ചി: നെല്ല് സംഭരണ പ്രശ്നത്തില്‍ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ വീണ്ടും സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
സര്‍ക്കാര്‍ നടപടിക്കായി മാര്‍ച്ച് 31 വരെ കാക്കുമെന്നും ഫലമില്ലെങ്കില്‍ ഒന്ന് മുതല്‍ സമരം തുടങ്ങുമെന്നും അച്യുതാനന്ദന്‍ വ്യക്തമാക്കി. മാര്‍ച്ച് 27 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് നേതാവ് സുദര്‍ശന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിന്റെ ഇരട്ടമുഖം വ്യക്തമാക്കുന്നതാണ്. എക്കാലവും ആര്‍എസ്എസിനെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചിട്ടുള്ളത്- അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications