തിങ്കളാഴ്ച മുതല്‍ തിയേറ്ററുകള്‍ അടച്ചിടും
കൊച്ചി: ചലച്ചിത്ര വിതരണക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തിയേറ്റുകള്‍ മാര്‍ച്ച് 28 തിങ്കളാഴ്ച മുതല്‍ അടച്ചിടുന്നു. ഇത് സിനിമാ മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കിയേക്കും.
കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനാണ് തിയേറ്റര്‍ സമരം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഫിലിം വിതരണക്കാര്‍ മാര്‍ച്ച് 18 മുതല്‍ പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ വ്യവസ്ഥകള്‍ പ്രകാരം തിയേറ്ററുകള്‍ നടത്തിക്കൊണ്ടു പോകാന്‍ ബുദ്ധിമുട്ടാണെന്ന് ഫെഡറേഷന്‍ പറയുന്നു. മൊത്തം കളക്ഷനില്‍ നിന്നമള്ള വിതരണക്കാരുടെ പങ്ക് വര്‍ധിപ്പിച്ചതാണ് എക്സിബിറ്റേഴ്സ് അസോസിയേഷന്റെ പ്രതിഷേധത്തിന് വഴിവച്ചിരിക്കുന്നത്.
വ്യവസ്ഥകള്‍ പിന്‍വലിക്കാതെ പ്രദര്‍ശനം തുടരേണ്ടെന്നാണ് ഫെഡറേഷന്റെ തീരുമാനം. കൊച്ചിയില്‍ നടന്ന ഫെഡറേഷന്‍ ഭാരവാഹികളുടെ യോഗമാണ് സമരം തുടങ്ങാന്‍ തീരുമാനമെടുത്തത്.












Click it and Unblock the Notifications