ധാരണയുണ്ടാക്കിയിട്ടില്ലെന്ന് തെന്നലയും രാമന്‍പിള്ളയും
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസും കോണ്‍സ്രസും തമ്മില്‍ ധാരണയുണ്ടാക്കിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രാമന്‍പിള്ളയും പറഞ്ഞു.
തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ആര്‍എസ്എസുമായി പരസ്യമായോ രഹസ്യമായോ യാതൊരു ധാരണയുമുണ്ടാക്കിയിട്ടില്ലെന്ന് തെന്നല വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമയത്ത് താനായിരുന്നു കെപിസിസി പ്രസിഡന്റ്. അന്ന് സുദര്‍ശനുമായി സംസാരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ല. സുദര്‍ശന്റെ ഇതുസംബന്ധിച്ച പ്രസ്താവന വസ്തുതക്ക് നിരക്കാത്തതാണ്.
ബിജെപി യുഡിഎഫുമായി യാതൊരു ധാരണയും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രാമന്‍പിള്ള വ്യക്തമാക്കി. ബിജെപി സ്ഥാനാര്‍ഥികള്‍ക്കു തന്നെയാണ് ബിജെപിക്കാര്‍ വോട്ടുചെയ്തത്. പ്രാദേശിക പ്രവര്‍ത്തകര്‍ എന്തെങ്കിലും നീക്കുപോക്കുണ്ടാക്കിയിട്ടാവാമെന്നല്ലാതെ സംസ്ഥാനതലത്തില്‍ അങ്ങനെ യാതൊരു ധാരണയുമുണ്ടായിരുന്നില്ല.












Click it and Unblock the Notifications