കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാറ്റ്: നിയമലംഘനം അനുവദിക്കില്ലെന്ന് വക്കം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മൂല്യവര്‍ധിത നികുതി (വാറ്റ്)യുടെ പേരില്‍ വ്യാപാരികളെ നിയമലംഘനത്തിന് അനുവദിക്കില്ലെന്ന് ധനകാര്യമന്ത്രി വക്കം പുരുഷോത്തമന്‍ പറഞ്ഞു.

വാറ്റ് വരുന്നതു മൂലം വിലക്കയറ്റമുണ്ടാവില്ല. വാറ്റ് ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പില്‍വരുമെന്ന് ഉറപ്പായതിനാല്‍ വ്യാപാരികള്‍ നടത്തുന്ന സമരം നിഷ്ഫലമാണ്. തങ്ങള്‍ക്കു തന്നെ ദോഷകരമാവുന്ന തരത്തിലുള്ള സമരമാണ് വ്യാപാരികള്‍ ഇപ്പോള്‍ നടത്തുന്നത്. സമരത്തിന്റെ പേരില്‍ ചരക്കുകളുമായി വരുന്ന വാഹനങ്ങള്‍ തടയുകയും സ്റോക്കെടുക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്താല്‍ സര്‍ക്കാരിന് നോക്കിയിരിക്കാനാവില്ല- വക്കം പറഞ്ഞു. മാര്‍ച്ച് 27 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വക്കം.

കേരളത്തിന് അധികബാധ്യത തീര്‍ക്കാന്‍ വരുന്ന സാമ്പത്തികവര്‍ഷം 1400 കോടി രൂപ വേണം. ഈ സാഹചര്യത്തില്‍ എഡിബി വായ്പയുടെ രണ്ടാം ഗഡുവായി 440 കോടി രൂപ ലഭിക്കുന്നത് സംസ്ഥാനത്തിന് ആശ്വാസമാണ്.

കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലെടുത്ത നിലപാടിന്റെ പേരില്‍ എ. കെ. ആന്റണിയെ കുറ്റപ്പെടുത്താനാവില്ലെന്ന് വക്കം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X