ബാംഗ്ലൂരില്‍ വീണ്ടും ബോംബ് ഭീഷണി
ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ ഐസിഐസിഐ ബാങ്ക് ശാഖയില്‍ വ്യാജബോംബ് ഭീഷണി.
മാര്‍ച്ച് 28 തിങ്കളാഴ്ചയാണ് ബാങ്കില്‍ ബോംബു വച്ചിട്ടുണ്ടെന്ന് ഒരു ജീവനക്കാരന് ഫോണ്‍സന്ദേശം ലഭിച്ചത്. ഇതേത്തുടര്‍ന്ന് ബാങ്കിലുള്ള 700ളം ജീവനക്കാര്‍ ഭയപ്പെട്ട് പുറത്തിറങ്ങി.
തുടര്‍ന്ന് പൊലീസ് സംഘം ഓഫീസിലെത്തി. പൊലീസ് നായയുടെ സഹായത്തോടെ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കൃഷ്ണരാജപുരത്തുള്ള ഒരു പബ്ലിക് ടെലഫോണ്‍ ബൂത്തില്‍ നിന്നാണ് ഫോണ്‍ ചെയ്തിതെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
നേരത്തെ ബാംഗ്ലൂരിലെ സോഫ്റ്റ്വേര്‍ കമ്പനികളായ വിപ്രോയിലും ഇന്‍ഫോസിസിലും രണ്ട് കേന്ദ്രീയവിദ്യാലയങ്ങളിലും വ്യാജബോംബു ഭീഷണിയുണ്ടായിരുന്നു.
ബാംഗ്ലൂരിലെ സോഫ്റ്റ്വേര്‍ കമ്പനികള്‍ തകര്‍ക്കാനായി തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നുവെന്ന പൊലീസിന്റെ വെളിപ്പെടുത്തലിന്റെ പിന്നാലെയുണ്ടായ ബോംബുഭീഷണികള്‍ ബന്ധപ്പെട്ടവരെ പരിഭ്രാന്തിയിലാക്കിയിരുന്നു.












Click it and Unblock the Notifications