ജയക്കെതിരെയുള്ള കേസിലെ വാദം മാറ്റി
ബാംഗ്ലൂര്‍: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും മറ്റു നാലുപേരും അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന കേസിലുള്ള പ്രത്യേക കോടതിയിലെ തുടര്‍വാദം ഏപ്രില്‍ 18ലേക്കു മാറ്റി.
മാര്‍ച്ച് 28 തിങ്കളാഴ്ച കേസിന്റെ വാദം കേള്‍ക്കവെ തമിഴില്‍ നിന്നും ഇംഗ്ലീഷിലേക്കു മാറ്റിയ കേസ്ഫയല്‍ വായിച്ചുനോക്കാനും എതിരഭിപ്രായമുണ്ടെങ്കില്‍ അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ കോടതിയെ ബോധിപ്പിക്കാനും ജഡ്ജി ജയലളിതയുടെ വക്കീലിന് നിര്‍ദേശം നല്‍കി.
മാര്‍ച്ച് 14നാണ് ജയലളിതക്കെതിരായ കേസ് കോടതി ആദ്യം പരിഗണിച്ചത്. അന്ന് ജയലളിതയേയും മറ്റു നാലുപേരേയും കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍ നിന്നൊഴിവാക്കി ഉത്തരവിട്ടിരുന്നു.
തമിഴ്നാട്ടില്‍ കേസ് നടന്നാല്‍ ജയലളിത കോടതിയെ സ്വാധീനിക്കുമെന്നു കാണിച്ച് ഡിഎംകെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പ്രകാരമാണ് സുപ്രീംകോടതി ഈ കേസ് ബാംഗ്ലൂരിലേക്കു മാററിയത്. ഈ കേസിനൊപ്പം ജയലളിതയും തമിഴ്നാട് എംപി ടി. ടി. വി ദിനകരനും ഉള്‍പ്പെട്ട ലണ്ടന്‍ ഹോട്ടല്‍ കേസും പ്രത്യേകകോടതിയിലേക്കു മാറ്റിയിരുന്നു.












Click it and Unblock the Notifications