ജയേന്ദ്ര കാഞ്ചി മഠം സന്ദര്‍ശിച്ചു
കാഞ്ചീപുരം: ശങ്കരരാമന്‍ വധക്കേസില്‍ അറസ്റിലായതിനു ശേഷം ആദ്യമായി കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി കാഞ്ചി മഠം സന്ദര്‍ശിച്ചു. ഒന്നര മണിക്കൂറോളം ആശ്രമത്തില്‍ ചെലവിച്ച അദ്ദേഹം പൂജകളും കാമാക്ഷിയമ്മന്‍ കോവിലില്‍ പാലഭിഷേകവും നടത്തി. പിന്നീട് അദ്ദേഹം ഇപ്പോള്‍ താമസിക്കുന്ന കളൈവിയിലേക്കു തന്നെ തിരിച്ചുപോയി.
ശങ്കരരാമന്‍ വധക്കേസില്‍ ജാമ്യമനുവദിക്കുമ്പോള്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നതു വരെ ആശ്രമത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രീംകോടതി സ്വാമിക്ക് നിര്‍ദേശം നല്‍കിയിരുന്നു. കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ആശ്രമത്തില്‍ പ്രവേശിക്കാനുള്ള നിയമനിരോധനം അവസാനിച്ചതിനെ തുടര്‍ന്നാണ് ജയേന്ദ്രസരസ്വതി ആശ്രമത്തിലെത്തിയത്.
മാര്‍ച്ച് 27 ഞായറാഴ്ച ചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയ സര്‍വകലാശാലയുടെ ബിരുദദാനച്ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. അറസ്റിനു ശേഷം ആദ്യമായാണ് ജയേന്ദ്ര ഒരു പൊതുചടങ്ങില്‍ പങ്കെടുക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കു പ്രസാദം നല്‍കിയ അദ്ദേഹം സര്‍വ്വകലാശാല ബോര്‍ഡംഗങ്ങളുമായി ചര്‍ച്ച നടത്തുകയും ചെയ്തു.












Click it and Unblock the Notifications