കര്‍ഷകര്‍ക്ക് കൂടുതല്‍ കടാശ്വാസമില്ല: മന്ത്രി
തിരുവനന്തപുരം: കര്‍ഷകര്‍ക്ക് പ്രാഥമിക സഹകരണബാങ്കുകളില്‍ വായ്പ അടച്ചുതീര്‍ക്കാനുള്ള ഒറ്റ തവണ പദ്ധതി മാര്‍ച്ച് 31നു ശേഷവും നീട്ടിക്കൊടുക്കാനാവില്ലെന്ന് സഹകരണമന്ത്രി എം.വി രാഘവന്‍ നിയമസഭയില്‍ അറിയിച്ചു.
ഒറ്റതവണ അടച്ചുതീര്‍ക്കല്‍ പദ്ധതിയിലൂടെ പ്രാഥമികസംഘങ്ങള്‍ക്ക് നഷ്ടം സംഭവിക്കുന്നതിനാലാണിത്. എന്നാല്‍ ഏതെങ്കിലും പ്രാഥമിക ബാങ്കുകള്‍ ഇതിനനുവദിക്കുകയാണെങ്കില്‍ പ്രത്യേക റിക്കവറി സ്കീമില്‍ ഉള്‍പ്പെടുത്തി തീയതി നീട്ടിക്കൊടുക്കും.
കൃഷിഭവന്‍ വഴി നെല്‍കര്‍ഷകര്‍ക്ക് വായ്പ അനുവദിക്കുന്നതു കൂടാതെ മറ്റു കാര്‍ഷികവായ്പാനടപടികള്‍ തല്‍ക്കാലം പരിഗണനയിലില്ല.
സംസ്ഥാനത്തെ ഷെഡ്യൂല്‍ഡ്, ദേശസാല്‍കൃത ബാങ്കുകള്‍ നല്‍കുന്ന വായ്പയുടെ 25 ശതമാനം കാര്‍ഷികവായ്പ ആയിരിക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications