ഐഐടി: കേന്ദ്രത്തില്‍ സമ്മര്‍ദം തുടരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ ഐഐടി സ്ഥാപിക്കുന്നതിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. മാര്‍ച്ച് 28 തിങ്കളാഴ്ച തമ്പാനൂര്‍ രവിയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഐഐടിആരംഭിക്കാന്‍ വേണ്ടിവരുന്ന ചെലവിന്റെ ഒരു ഭാഗം സംസ്ഥാനം വഹിക്കും. ഇതുകൂടാതെ ഐഐടിക്കായുള്ള സ്ഥലവും സര്‍ക്കാര്‍ തന്നെ നല്‍കും. ഇതിനായി വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ഒരു കമ്മറ്റിയെ നിയമിച്ചിട്ടുണ്ട്.
ഐഐടി തുടങ്ങണമെന്നാവശ്യപ്പെട്ട് താനും വിദ്യാഭ്യാമന്ത്രിയും പലപ്രാവശ്യം പ്രധാനമന്ത്രിയേയും ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരേയും കണ്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുകൂലമായ നിലപാടുണ്ടാകുമെന്നാണ് കരുതുന്നത്.
സംസ്ഥാനത്ത് ഒരു സാങ്കേതിക സര്‍വകലാശാല തുടങ്ങാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി മറ്റൊരു സമിതിയേയും നിയോഗിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ ഇപ്പോഴുള്ള ഏതെങ്കിലും എഞ്ചിനീയറിംഗ് കോളജ് സാങ്കേതികസര്‍വകലാശാലയാക്കി മാറ്റണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications