Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിവൈഎഫ്ഐ കളക്ടറേറ്റുകള്‍ ഉപരോധിച്ചു

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനദ്രോഹ യുവജനവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ സംസ്ഥാനത്തെ കളക്ടറേറ്റുകള്‍ ഉപരോധിച്ചു. 14 ജില്ലകളിലെ കളക്ടറേറ്റാണ ഉപരോധിച്ചത്. ഉപരോധത്തെ തുടര്‍ന്ന് കളക്ടറേറ്റുകളുടെ പ്രവര്‍ത്തനം ഏറെക്കുറെ നിലച്ചു.

തിരുവനന്തപുരത്തെ ഉപരോധ സമരം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. തൊഴില്‍നിഷേധത്തിനെതിരെയും വിദ്യാഭ്യാസഅവകാശങ്ങള്‍ നിഷേധിക്കുന്നതിനും സമൂഹത്തില്‍ വിവിധ മാഫിയകളുടെ പിടി മുറുകുന്നതിനുമെതിരെയാണ് വൈകുന്നേരം നാലു മണിവരെ നീണ്ടു നില്‍ക്കുന്ന ഉപരോധ സമരം സംഘടിപ്പിച്ചിരിക്കുന്നത്.

കളക്ടറേറ്റുകളില്‍ ജീവനക്കാര്‍ക്ക് പ്രവേശിക്കാനാവാത്ത തരത്തിലാണ് സമരം നടത്തുന്നത്. ജോലിക്കെത്തുന്ന ജീവനക്കാരെ സഹായിക്കാന്‍ പൊലീസിന്റെ സേവനം ലഭ്യമാണ്. എന്നാല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരൊഴിച്ച് ആരും കളക്ടറേറ്റുകളില്‍ എത്തുന്നില്ലെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+