Get Updates
Get notified of breaking news, exclusive insights, and must-see stories!

റാലി: ഔദ്യോഗികവിഭാഗത്തില്‍ ഭിന്നത

തിരുവനന്തപുരം: ഐ ഗ്രൂപ്പ് റാലിക്ക് മറുപടിയായി കെപിസിസി ഏപ്രില്‍ 13ന് തിരുവനന്തപുരത്ത് നടത്തുന്ന റാലിയുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിഭാഗത്തില്‍ ഭിന്നത. ചില വ്യക്തികളുടെ മാത്രം താത്പര്യം മാത്രം കണക്കിലെടുത്താണ് കെപിസിസി നേതൃത്വം മുന്നോട്ടുപോകുന്നതെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നത്.

ഞായറാഴ്ച റാലിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സ്വാഗതസംഘം ചെയര്‍മാന്‍ എം. എം. ഹസ്സന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് ഔദ്യോഗികപക്ഷത്തിലെ ഒരു വിഭാഗം നേതാക്കള്‍ വിട്ടുനിന്നു. എ. കെ. ആന്റണിയും യോഗത്തില്‍ പങ്കെടുത്തില്ല.

തലേക്കുന്നില്‍ ബഷീര്‍, ബി. വിജയകുമാര്‍, പാലോട് രവി, വിതുര ശശി തുടങ്ങിയ നേതാക്കളാമ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. അഞ്ച് ജില്ലാതല ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തില്ല.

റാലി സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വക്കം പുരുഷോത്തമന്‍ നടത്തുന്ന നീക്കങ്ങളും ഹസ്സന്‍ സ്വാഗതസംഘം ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടതുമാണ് ഒരു വിഭാഗം നേതാക്കളെ ചൊടിപ്പിച്ചത്. നേതാക്കളെ കൃത്യമായി അറിയിക്കാതെ നടന്ന യോഗത്തിലാണ് ഹസ്സനെ ചെയര്‍മാനായി തിരഞ്ഞെടുത്തതെന്ന് നേതാക്കള്‍ ആരോപിക്കുന്നു.

ചില നേതാക്കളുടെ താത്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ റാലി സംഘടിപ്പിക്കുന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ നിന്ന് ചില നേതാക്കള്‍ ഇറങ്ങിപ്പോക്ക് നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+