Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല: വനഭൂമിക്ക് പകരം അട്ടപ്പാടിയിലെ ഭൂമി

പത്തനംതിട്ട: ശബരിമലയിലെ വികസനത്തിനായി നല്‍കുന്ന വനംഭൂമിക്കു പകരം പാലക്കാട് അട്ടപ്പാടിയില്‍ 102. 71 ഹെക്ടര്‍ ഭൂമി സ്വകാര്യഭൂമി വാങ്ങി ദേവസ്വം ബോര്‍ഡ് വനവത്കരണത്തിനായി വനംവകുപ്പിന് നല്‍കും.

വിപുലമായ സൗകര്യങ്ങളൊരുക്കാനായി പമ്പയിലും 12.712 ഹെക്ടര്‍ വനഭൂമിയും നിലയ്ക്കലില്‍ 90 ഹെക്ടര്‍ ഭൂമിയുമാണ് വിട്ടുകൊടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇതിന് പകരമായാണ് സ്വകാര്യഭൂമി വാങ്ങി വനവത്കരണത്തിനായി നല്‍കുന്നത്.

നിയമം അനുസരിച്ച് വനംഭൂമി വികസനആവശ്യങ്ങള്‍ക്കും മറ്റും നല്‍കുമ്പോള്‍ അത്രയും ഭൂമി വനവത്കരണത്തിനായി വേറെ നല്‍കണം. വനവത്കരണത്തിനായി ഹെക്ടറിന് ഒമ്പത് ലക്ഷം രൂപ വീതവും നല്‍കണം.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി. രാമന്‍നായര്‍, അംഗം എം. ബി. ശ്രീകുമാര്‍ എന്നിവര്‍ അട്ടപ്പാടിയിലെത്തി സ്ഥലപരിശോധന നടത്തിയിട്ടുണ്ട്. കേന്ദ്രവുമായി നടത്തിയ ചര്‍ച്ചയില്‍ മാര്‍ച്ച് 31ന് മുമ്പ് പകരം സ്ഥലം കണ്ടെത്താറമന്നാണ് അറിയിച്ചിരുന്നത്.

പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പല പ്രദേശങ്ങളും പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ അട്ടപ്പാടിയിലെ സ്ഥലം വാങ്ങി നല്‍കാനായി തീരുമാനിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+