കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സപ്ലൈകോ: റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി

  • By Staff
Google Oneindia Malayalam News

കൊച്ചി: സിവില്‍ സപ്ലൈസിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് സ്വീകരിച്ച നടപടികളെ കുറിച്ച് ബോധിപ്പിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച പൊതു താത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഹൈക്കോടതി ഈ ആവശ്യം ഉന്നയിച്ചത്. ഏപ്രില്‍ നാലിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

ആക്ടിംഗ് ചീഫ് ജസ്റിസ് കെ. എസ്. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. 2002--2004 കാലയളവില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ കോടികളുടെ അഴിമതി നടന്നുവെന്നാണ് ഹര്‍ദിക്കാരന്റെ ആരോപണം.

സപ്ലൈകോയിലെ സാമ്പത്തിക ക്രമക്കേടുകളെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കോടതിയെ ബോധിപ്പിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X