സിനിമാ സമരം പിന്‍വലിച്ചു
കൊച്ചി: കേരള ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ മാര്‍ച്ച് 28 തിങ്കളാഴ്ച മുതല്‍ തിയേറ്ററുകള്‍ അടച്ചിട്ട് നടത്താനിരുന്ന സമരം പിന്‍വലിച്ചു.
അമ്മ, മാക്ട എന്നിവയുള്‍പ്പെടെ വിവിധ സിനിമാസംഘടനകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് താത്കാലികമായി സമരത്തില്‍ നിന്നും പിന്‍മാറാന്‍ അസോസിയേഷന്‍ തീരുമാനിച്ചത്.
സിനിമാ വിതരണക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകളില്‍ പ്രതിഷേധിച്ചാണ് എക്സിബിറ്റേഴ്സ് അസോസിയേഷന്‍ തിയേറ്റര്‍ സമരം തുടങ്ങാന്‍ തീരുമാനിച്ചിരുന്നത്.
വിതരണക്കാര്‍ അവരുടെ നിബന്ധനകള്‍ പിന്‍വലിക്കാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ വിഷു ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിക്കാനുള്ള തന്ത്രമായും എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ഇതിനെ കാണുന്നുണ്ട്. അതിനാല്‍ സമരത്തില്‍ നിന്നുള്ള പിന്‍മാറ്റം താല്‍കാലികാണെന്നും തിയേറ്റര്‍ ഉടമകളുടെ സംഘടന വ്യക്തമാക്കി.
താരസംഘടനയായ അമ്മയെ പ്രതിനിധീകരിച്ച് നടന്‍ ഇന്നസെന്റാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. പ്രമുഖ നിര്‍മ്മാതാക്കളായ അരോമമണി, ഷോഗന്‍ രാജു എന്നിവരും ചര്‍ച്ചകള്‍ക്കെത്തി.












Click it and Unblock the Notifications