കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്തമാനില്‍ ജാഗ്രത തുടരുന്നു

  • By Staff
Google Oneindia Malayalam News

പോര്‍ട് ബ്ലെയര്‍: സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചെങ്കിലും ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കനത്ത ജാഗ്രത തുടരുന്നു.

ഡിസംബര്‍ 26നുണ്ടായ സുനാമി വിതച്ച കനത്ത ദുരന്തം കണക്കിലെടുത്താണ് ജാഗ്രതാ സംവിധാനങ്ങള്‍ സജീവമാക്കിയിരിക്കുന്നത്. അടിയന്തിരമായി ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും സുരക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും വേണ്ട ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചെങ്കിലും തീരങ്ങളില്‍ ജാഗ്രത തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രകൃതി ദുരന്തം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന അടിയന്തിര ഉന്നതതലയോഗം ചര്‍ച്ച ചെയ്തിരുന്നു.

സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് തീരദേശങ്ങളിലെ ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X