തമിഴ്നാട് സാധാരണ നിലയിലേക്ക്
ചെന്നൈ: സുനാമിസാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പ് സര്‍ക്കാര്‍ പിന്‍വലിച്ചതോടെ തമിഴ്നാട്ടില്‍ ജനജീവിതം സാധാരണനിലയിലേക്കു മടങ്ങുന്നു. മാര്‍ച്ച് 28 തിങ്കളാഴ്ച അര്‍ധരാത്രിയോടെ മുന്നറിയപ്പു ലഭിച്ചതിനെ തുടര്‍ന്ന് വീടു വിട്ട ജനങ്ങള്‍ വീടുകളിലേക്കു തിരിച്ചെത്തിത്തുടങ്ങിയതായി പൊലീസ് അറിയിച്ചു.
വീടുവിട്ട് സുരക്ഷാസ്ഥാനങ്ങളിലേക്കു മാറിയ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭക്ഷണം വിതരണം ചെയ്തു.
ഇന്തോനേഷ്യയില്‍ ഭൂചലനമുണ്ടായതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ തീരപ്രദേശങ്ങളിലാകെ സര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കുകയും ജില്ലാകളക്ടര്‍മാരോടും പൊലീസ് സൂപ്രണ്ടിനോടും സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
സുനാമി സാധ്യതയെക്കുറിച്ചറിയാന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കേന്ദ്രആഭ്യന്തരമന്ത്രാലയവുമായി നിരന്തരസമ്പര്‍ക്കം പുലര്‍ത്തി വരികയാണ്.












Click it and Unblock the Notifications