ലോറിയും കാറും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു
തൃശൂര്‍: തൃശൂരിലെ കുട്ടനെല്ലൂരിനടുത്ത എളന്തുരുത്തി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കൊച്ചി സ്വദേശികളായ നാലുപേര്‍ മരിച്ചു.
തോപ്പുംപടി പുതിയവീട്ടില്‍ നിസാര്‍(39), മട്ടാഞ്ചേരി കോമ്പാറമുക്കില്‍ ഷറഫുദ്ദീന്‍(40), ഫോര്‍ട്ടുകൊച്ചി താമരപ്പറമ്പില്‍ ബഷീര്‍(40), മട്ടാഞ്ചേരി അരിപ്പറമ്പില്‍ ഇര്‍ഷാദ് എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ സംഭവസ്ഥലത്തു വച്ചും രണ്ടുപേര്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയുമാണ് മരിച്ചത്. ചെന്നൈയില്‍ ബിസിനസ് ആവശ്യത്തിനു പോയി മടങ്ങിവരികയായിരുന്ന കാറിലുണ്ടായിരുന്നവരാണ് അപകടത്തില്‍ പെട്ടത്.
മാര്‍ച്ച് 29 ചൊവ്വാഴ്ച രാവിലെ ആറുമണിക്കാണ് അപകടമുണ്ടായത്.ആന്ധ്ര രജിസ്ട്രേഷനുള്ള ലോറിയാണ് കാറില്‍ ഇടിച്ചത്. കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴാണ് അപകടമുണ്ടായതെന്നു കരുതുന്നു. കാറിന്റെ മുന്‍വശം പൂര്‍ണമായും ലോറിക്കടിയിലേക്കു പോയിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
ബഷീര്‍, നിസാര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ജൂബില മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലും അഷറുദ്ദീന്‍, ഇര്‍ഷാദ് എന്നിവരുടെ മൃതദേഹങ്ങള്‍ ജില്ലാആശുപത്രിയിലും സൂക്ഷിച്ചിട്ടുണ്ട്.












Click it and Unblock the Notifications