Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്തുരോഗ നിവാരണപദ്ധതി തുടരും: മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ച മന്തുരോഗ നിവാരണ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ആരോഗ്യമന്ത്രി കെ. കെ. രാമചന്ദ്രന്‍ നിയമസഭയെ അറിയിച്ചു.

മന്തുരോഗ നിവാരണം എതിര്‍പ്പുകള്‍ മൂലം മാറ്റിവയ്ക്കാനാകില്ല. മരുന്നിന്റെ പേരിലുള്ള ആശങ്കകള്‍ ദുരീകരിക്കുന്നതിന് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. വിദഗ്ദ്ധ സമതി പഠനം നടത്തിയതിനു ശേഷമാണ് പദ്ധതി നടപ്പിലാക്കുന്നത്. മരുന്നിന് എന്തെങ്കിലും പാര്‍ശ്വ ഫലങ്ങളുണ്ടായാല്‍ നേരിടുന്നതിനുള്ള സംവിധാനവും സജ്ജമാണ്.

മന്തുരോഗ നിവാരണ ഗുളികയ്ക്ക് ലഘുവായ പാര്‍ശ്വഫലങ്ങളാണുള്ളത്. വലിയ കുഴപ്പങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. മന്ത് രോഗാണുക്കള്‍ രാത്രി മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളൂ. രാത്രിയില്‍ എല്ലാ ഇടങ്ങളിലും പരിശോധന നടത്തുന്നത് അപ്രായോഗികമാണ്. അതിനാലാണ് പരിശോധനയ്ക്ക് പകരം രോഗ നിവാരണ ഗുളികള്‍ നല്‍കുന്നത്. ജപ്പാനിലും ദക്ഷിണ കൊറിയയിലും ഇത് ഫലപ്രദമായി നടപ്പാക്കി. അവിടെ നിന്നും മന്ത് രോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടു. ചൈനയിലും ഇത് നടപ്പാക്കുകയാണ്- മന്ത്രി പറഞ്ഞു.

മന്തുരോഗചികിത്സക്കായി അടുത്ത വര്‍ഷം സംസ്ഥാനത്ത് ക്ലിനിക്കുകള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+