റാലി ശക്തി തെളിയിക്കാന്‍: എ.സി. ജോസ്
തൃശൂര്‍: ശക്തി തെളിയിക്കാന്‍ വേണ്ടിത്തെന്നെയാണ് കെപിസിസി റാലി നടത്തുന്നതെന്ന് കെപിസിസി വൈസ്പ്രസിഡന്റ് എ. സി. ജോസ്. പാര്‍ട്ടി തൃശൂര്‍ ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരോടും പകവീട്ടാനും ആര്‍ക്കും എതിരായുമല്ല കെപിസിസി റാലി നടത്തുന്നത്. പിണറായി വിജയനും വെളിയം ഭാര്‍ഗവനുമാൈന്നും ലേലം വിളിക്കാനുള്ളതല്ല കോണ്‍ഗ്രസ് എന്നു തെളിയിക്കുകയാണ് റാലിയുടെ ലക്ഷ്യം.
ഇപ്പോള്‍ കോണ്‍ഗ്രസിന് അള മുട്ടിയിരിക്കുകയാണ്. തിരിച്ചു കടിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല. എല്ലാത്തിനും അവസാനവും പരിഹാരവും വേണം. ഒന്നുകില്‍ ഈ പണി നിര്‍ത്തുക, അല്ലെങ്കില്‍ ഒന്നിച്ചു നില്‍ക്കുക എന്ന ഘട്ടത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍.
തറവാടിന്റെ കഴുക്കോല്‍ ഊരുന്ന സമയത്തും തീപിടിക്കാന്‍ തുടങ്ങുമ്പോഴും ഓടിക്കൂടാനും ഒന്നിച്ചു നില്‍ക്കാനും സാധിക്കണം. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ ഇതു സഹായിക്കും.
പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ എന്തിനു വേണ്ടിയാണിതെന്നുകൂടി വ്യക്തമാക്കണമെന്നും റാലിയുടെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കാത്ത മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരെ മാറ്റിനിര്‍ത്തണമെന്നും ജോസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications