Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്തും ആലപ്പുഴയിലും ജനങ്ങള്‍ തിരിച്ചെത്തി

തിരുവനന്തപുരം: സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി വീടുകള്‍ വിട്ട് സുരക്ഷിതസ്ഥാനങ്ങളില്‍ അഭയം പ്രാപിച്ച സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ ജനങ്ങള്‍ വീടുകളിലേക്ക് തിരിച്ചെത്തി.

ചൊവ്വാഴ്ച രാവിലെ സുനാമി സാധ്യതയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതിന് ശേഷമാണ് ജനങ്ങള്‍ വീണ്ടും വീടുകളിലേക്ക് തിരിച്ചുപോകാന്‍ തുടങ്ങിയത്.

പ്രധാനമായും കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശങ്ങളിലെ ജനങ്ങളാണ് തിങ്കളാഴ്ച രാത്രി ക്യാമ്പുകളിലും പള്ളികളിലും സ്കൂളുകളിലും അഭയം തേടിയത്. ഡിസംബര്‍ 26ന് സുനാമി ദുരന്തം വിതച്ച കൊല്ലം, ആലപ്പുഴ ജില്ലകളിലെ ആറാട്ടുപുഴ, അഴീക്കല്‍, ആലപ്പാട്, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ ആയിരക്കണക്കിന് ജനങ്ങള്‍ രാത്രിയില്‍ തന്നെ പരിഭ്രാന്തരായി സുരക്ഷിതസ്ഥാനങ്ങളിലേക്ക് നീങ്ങിയിരുന്നു.

കൊല്ലം ജില്ലയില്‍ മാത്രം പതിനായിരത്തോളം പേരെയാണ് തീരദേശത്തെ വീടുകളില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചത്. പരിഭ്രാന്തരായ ജനങ്ങള്‍ക്ക് തുണയായി വിവിധ സന്നദ്ധസംഘടനകളും മാതാ അമൃതാനന്ദമയി മഠവും മുന്നിട്ടിറങ്ങിയിരുന്നു.

കടലില്‍ പോയ പല മത്സ്യത്തൊഴിലാളികളും സുനാമി മുന്നറിയിപ്പിനെ കുറിച്ച് അറിയാതെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തിരികെയെത്തിയത്. കടലില്‍ അസാധാരണമായൊന്നും കാണാന്‍ കഴിഞ്ഞില്ലെന്ന് അവര്‍ പറഞ്ഞു.

തിരുവനന്തപുരെത്ത തീരപ്രദേശത്ത് നിന്ന് ആളുകള്‍ ഒഴിഞ്ഞ് പോയിരുന്നില്ല. അവര്‍ തീരത്തു നിന്ന് മാറി കൂട്ടം കൂടി നില്‍ക്കുയും രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച് കടലിലെ മാറ്റങ്ങള്‍ വീക്ഷിക്കുകയും ചെയ്തു.

കൊച്ചിയിലെ വൈപ്പിന്‍, പുതുവൈപ്പിന്‍ ഭാഗങ്ങളിലും തിങ്കളാഴ്ച രാത്രിയിലെ സുനാമി മുന്നറിയിപ്പ് പരിഭ്രാന്തിയുണ്ടാക്കിയിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ജനങ്ങള്‍ വീടുകളില്‍ തിരിച്ചെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+