സുനാമി ജാഗ്രതാ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് നല്‍കിയ സുനാമി ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇന്തോനേഷ്യയിലെ കടല്‍ത്തീരത്തുണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ സുനാമി ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയത്.
ഇന്ത്യന്‍ തീരങ്ങളില്‍ സുനാമിക്ക് സാധ്യതയില്ലെന്ന് ഭൗമവകുപ്പ് വ്യക്തമാക്കിയതോടെയാണ് സുനാമി ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചത്. തീരപ്രദേശങ്ങളില്‍ നിന്നും ഒഴിഞ്ഞുപോയവര്‍ തിരികെ വീടുകളിലേക്ക് മടങ്ങണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടില്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചാണ് ഇന്ത്യന്‍ തീരത്ത് സുനാമി സാധ്യതയില്ലെന്ന് ഭൗമവകുപ്പ് വ്യക്തമാക്കിയതായി അറിയിച്ചത്.












Click it and Unblock the Notifications