ഇന്തോനേഷ്യയില്‍ ശക്തമായ തുടര്‍ചലനങ്ങള്‍
ഹോങ്കോംഗ്: രണ്ടായിരത്തോളം പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തിന് ശേഷം ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ ശക്തമായ രണ്ട് തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു.
ഇന്ത്യന്‍മഹാസമുദ്രത്തിലുണ്ടായ ആദ്യത്തെ തുടര്‍ചലനം മാര്‍ച്ച് 29 ചൊവ്വാഴ്ച രാവിലെ 7.19നാണുണ്ടായത്. റിച്ചര്‍ സ്കെയിലില്‍ ഭൂചലനത്തിന്റെ ശക്തി 5.7 രേഖപ്പെടുത്തി. റിച്ചര്‍ സ്കെയിലില്‍ 5.8 രേഖപ്പെടുത്തിയ രണ്ടാമത്തെ തുടര്‍ചലനം ഉച്ചക്ക് 1.22നാണ് അനുഭവപ്പെട്ടത്.
രണ്ടായിരത്തോളം പേരുടെ മരണത്തിനിടയാക്കിയ തിങ്കളാഴ്ച രാത്രിയിലെ ഭൂചലനത്തിന്റെ ശക്തി റിച്ചര്‍ സ്കെയിലില്‍ 8.7 ആണ് രേഖപ്പെടുത്തിയിരുന്നത്.












Click it and Unblock the Notifications