ഇന്തോനേഷ്യയില്‍ ചൊവ്വാഴ്ച വീണ്ടും ഭൂചലനം
ഹോങ്കോംഗ്: ഇന്തോനേഷ്യയില്‍ മാര്‍ച്ച് 28 തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിന് പിന്നാലെ ചൊവ്വാഴ്ച പുലര്‍ച്ചെ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു.
ഇന്തോനേഷ്യയുടെ തീരപ്രദേശത്ത് പുലര്‍ച്ചെ 4.49നുണ്ടായ ഭൂചലനം റിച്ചര്‍ സ്കെയിലില്‍ 5.7 ആണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയുണ്ടായ ഭൂചലനത്തിന്റെ ശക്തി 8.7 ആയിരുന്നു.
തിങ്കളാഴ്ച ഭൂചലനമുണ്ടായ നിയാസ് ദ്വീപിനടുത്താണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഭൂചലനം അനുഭവപ്പെട്ട പ്രദേശം. ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂചലനത്തില്‍ അത്യാഹിതങ്ങളുണ്ടോയെന്ന് അറിവായിട്ടില്ല.












Click it and Unblock the Notifications