കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോനേഷ്യയില്‍ ഭൂചലനം: 2000 മരണം

  • By Staff
Google Oneindia Malayalam News

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂകമ്പത്തില്‍ രണ്ടായിരത്തിലേറെ ആളുകള്‍ മരിച്ചതായി ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജൂസഫ് കല്ല അറിയിച്ചു. അതേ സമയം ഇന്തോനേഷ്യയിലെ സുമാത്രയുടെ തീരക്കടലിലുണ്ടായ അതിശക്തമായ ഭൂചലനത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ പ്രഖ്യാപിച്ച സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു.

തകര്‍ന്ന കെട്ടിടങ്ങളുടെ എണ്ണത്തില്‍ നിന്നാണ് മരണസംഖ്യ ഊഹിച്ചതെന്നും ഇത് സ്ഥിരീകരിച്ചിട്ടില്ലെന്നും കല്ല വ്യക്തമാക്കി.

ഭൂകമ്പമുണ്ടായ നിയാസ് ദ്വീപില്‍ രണ്ടായിരത്തോളം പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെ മുന്നൂറ് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

മാര്‍ച്ച് 28 തിങ്കളാഴ്ച രാത്രി 9.40നാണ് റിച്ചര്‍ സ്കെയിലില്‍ 8.2 മുതല്‍ 8.5 വരെ രേഖപ്പെടുത്തിയ അതിശക്തമായ ഭൂകമ്പമുണ്ടായത്. ആയിരത്തോളം വീടുകള്‍ ഭൂകമ്പത്തില്‍ തകര്‍ന്നിട്ടുണ്ട്.

അതിനിടെ ഇന്തോനേഷ്യ, തായ്ലാന്റ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ തീരപ്രദേശങ്ങളില്‍ പ്രഖ്യാപിച്ച സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചിട്ടുണ്ട്. ഭൂകമ്പമുണ്ടായതോടെ ഇന്തോനേഷ്യ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. ഇന്ത്യ തീരപ്രദേശങ്ങളില്‍ നല്‍കിയ ജാഗ്രതാ നിര്‍ദേശവും പിന്‍വലിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X