തമിഴ്നാട്ടില്‍ കടല്‍ പിന്നോട്ടിറങ്ങി
മധുര: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ പലഭാഗത്തും കടല്‍ പിന്നോട്ടിറങ്ങിയതായി റിപ്പോര്‍ട്ട്. തമിഴ്നാട്ടിലെ തെക്കന്‍ പ്രദേശങ്ങളില്‍ പലയിടത്തും കടല്‍ 60 മീറ്ററിലധികം പിന്നോട്ടുമാറിയിട്ടുണ്ട്.
രാമനാഥപുരത്തെ ഗള്‍ഫ് ഓഫ് മാന്നാറിലെ 21ളം ദ്വീപുകളില്‍ മാര്‍ച്ച് 29 ചൊവ്വാഴ്ച 20 കിലോമീറററോളം കടല്‍ പിന്നോട്ടുമാറിയിരുന്നു. സാധാരണയായി വേലിയിറക്കസമയത്ത് കടല്‍ പിന്നോട്ടിറങ്ങാറുണ്ടെങ്കിലും നാലഞ്ചു കിലോമീറ്റര്‍ മാത്രമേ ഇങ്ങനെയുണ്ടാകാറുള്ളൂ.
കടല്‍ പിന്നോട്ടിറങ്ങുന്നത് രണ്ടുദിവസം കൂടി തുടരുമെന്നും ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തിന്റെ ഫലമായാണിതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications