മലിനജലം കളയാനുള്ള സംവിധാനം കൂടുതല്‍ ജില്ലകളില്‍
തിരുവനന്തപുരം: വീടുകളില്‍ നിന്നും മലിനജലം പുറന്തള്ളുന്നതിനുള്ള സംവിധാനം കൂടുതല്‍ ജില്ലകളില്‍ നടപ്പാക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു.
ഇപ്പോള്‍ തിരുവനന്തപുരത്തു മാത്രമാണ് മലിനജലം പുറത്തുകളയുന്നതിനുള്ള പൈപ്പ് സംവിധാനമുള്ളത്. ഈ സംവിധാനം മറ്റു ജില്ലകളിലെ വീടുകളിലേക്കും വ്യാപിപ്പിക്കും.
പൈപ്പുകള്‍ പൊട്ടി കുടിവെള്ളം നഷ്ടപ്പെടുന്നതും മലിനമാക്കപ്പെടുന്നതും കണ്ടാല്‍ അടിയന്തിരമായി അവയുടെ അറ്റുകുറ്റപ്പണികള്‍ നടത്തും. നദികള്‍ മലിനപ്പെടുന്നതു തടയാന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications