പിളര്‍പ്പ് ഒഴിവാക്കണമെന്ന് ഐ ഗ്രൂപ്പ് എംഎല്‍എമാര്‍
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാകാന്‍ അനുവദിക്കരുതെന്ന് ഐ വിഭാഗത്തിലെ 13 എംഎല്‍എമാര്‍ കെ.കരുണാകരനോട് ആവശ്യപ്പെട്ടു. നിയമസഭാ സമ്മേളനത്തിനിടെ എംഎല്‍എ ഹോസ്റലില്‍ പി.പി ജോര്‍ജിന്റെ മുറിയില്‍ യോഗം ചേര്‍ന്നെടുത്ത തീരുമാനം അവര്‍ പിന്നീട് കരുണാകരന്റെ വീട്ടിലെത്തി അദ്ദേഹത്തെ അറിയിക്കുകയായിരുന്നു.
കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രശ്നപരിഹാരത്തിനായി ശ്രമിക്കുമ്പോള്‍ അത് അവഗണിച്ച് പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് എംഎല്‍എമാര്‍ കരുണാകരനെ അറിയിച്ചതായി സൂചനയുണ്ട്.












Click it and Unblock the Notifications