പാലക്കാട് കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍
പാലക്കാട്: പാലക്കാട് ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് എലുപ്പുള്ളിയില്‍ ചെട്ടികുളത്തെ സെല്‍വനും കുടുംബവുമാണ് മരിച്ചത്.
സെല്‍വനെ (42) കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. സെല്‍വന്റെ ഭാര്യ വിജയകുമാരി (35), ഇളയമകന്‍ ബിജോയ് (8) എന്നിവരുടെ മൃതദേഹം വീട്ടിനുള്ളില്‍ തൂങ്ങിയ നിലയിലും സെല്‍വന്റെ മൂത്തമകന്‍ ബിനോയെ വീട്ടിനു പുറത്തെ വെള്ള ടാങ്കില്‍ മുങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
മാര്‍ച്ച് 30 ബുധനാഴ്ച രാവിലെയാണ് മരണവിവരം പുറത്തറിയുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications