സമ്പര്‍ക്ക ക്രാന്തി എക്സ്പ്രസ് സര്‍വീസാരംഭിച്ചു
തിരുവനന്തപുരം: കൊച്ചുവേളിയില്‍ നിന്നും ദില്ലിയിലെ ഹസ്രത് നിസാമുദ്ദീനിലേക്കുള്ള സമ്പര്‍ക്കക്രാന്തി എക്സ്പ്രസ് സര്‍വീസാരംഭിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തീവണ്ടിയുടെ കന്നിയാത്രക്ക് പച്ചക്കൊടി കാട്ടി. റെയില്‍വെ വികസനത്തിന് സ്ഥലം ലഭ്യത പ്രശ്നമാവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രം ആവശ്യപ്പെട്ട 22 സ്ഥലങ്ങളിലെ 18 ഇടങ്ങളിലും സ്ഥലമെടുപ്പ് പൂര്‍ത്തിയായി. റെയില്‍വെ മേല്‍പ്പാതയുടെ പണി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രറെയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന വാദം ശരിയല്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കേന്ദ്രറെയില്‍വെ സഹമന്ത്രി ആര്‍.വേലു പറഞ്ഞു. കേരളത്തിന് റെയില്‍വേ വികസനത്തിനായി 110 കോടി രൂപയും കൂടുതല്‍ റെയില്‍വേ മേല്‍പ്പാലങ്ങളും അനുവദിച്ചതായി അദ്ദേഹം പറഞ്ഞു.
കൊങ്കണ്‍ വഴി സര്‍വീസ് നടത്തുന്ന സമ്പര്‍ക്കക്രാന്തി എക്സ്പ്രസ് ഏപ്രില്‍ നാലു മുതലാണ് ശരിക്കുള്ള സര്‍വീസ് ആരംഭിക്കുക.












Click it and Unblock the Notifications