മദനി കുടുംബം ലോക്സഭക്കു മുന്നില്‍ അനിശ്ചിതകാല സമരത്തിന്
കൊച്ചി: ബോംബുസ്ഫോടനക്കേസില്‍ കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന മദനിക്ക് നീതി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപടെണമെന്നാവശ്യപ്പെട്ട് മദനിയുടെ കുടുംബാംഗങ്ങള്‍ ലോക്സഭക്കു മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കും. മദനിയുടെ പിതാവ് ടി.എ അബ്ദുള്‍ സമദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
അടുത്ത ലോക്സാഭാ സമ്മേളനവേളയില്‍ വിവിധ സംഘടനകളുടെ സഹായത്തോടെയാണ് സമരം നടത്തുക. തമിഴ്നാടിനു പുറത്തുള്ള ഡോക്ടര്‍മാരുടെ സംഘത്തെക്കൊണ്ട് മദനിയെ പരിശോധിപ്പിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നും അബ്ദുള്‍ സമദ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications