Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒ.വി വിജയന്‍ അന്തരിച്ചു

O. V. Vijayanഹൈദരബാദ്: പ്രശസ്ത മലയാള സാഹിത്യകാരന്‍ ഒ.വി വിജയന്‍(74) അന്തരിച്ചു. കുറച്ചു നാളായി ചികിത്സയിലായിരുന്ന മാര്‍ച്ച് 30 ബുധനാഴ്ച പുലര്‍ച്ചെ 5.30-ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നോവലിസ്റ് ,കാര്‍ട്ടൂണിസ്റ് തുടങ്ങിയ വിവിധ രംഗങ്ങളില്‍ പ്രശസ്തനായിരുന്നു അദ്ദേഹം.

ഖസാക്കിന്റെ ഇതിഹാസകാരന്‍ എന്നറിയപ്പെടുന്ന അദ്ദേഹം1931-ല്‍ ഓട്ടുപാലയ്ക്കല്‍ വേലുക്കുട്ടിയുടേയും തച്ചമൂച്ചിക്കല്‍ കമലാക്ഷിയമ്മയുടേയും മകനായി 1930 ജൂലൈ 2ന് മങ്കരയിലാണ് ജനിച്ചത്.

വിദ്യാഭ്യാസത്തിനു ശേഷം 1967 മുതല്‍ സ്വതന്ത്ര ലേഖകനായി ജോലിക്കു ചേര്‍ന്ന അദ്ദേഹം പിന്നീട് ശങ്കേഴ്സ് വീക്കിലിയിലും പേട്രിയറ്റ് പത്രത്തിലും കാര്‍ട്ടൂണിസ്റായി. ഖസാക്കിന്റെ ഇതിഹാസം, മധുരം ഗായതി, ധര്‍മപുരാണം, പ്രവാചകന്റെ വഴി, തലമുറകള്‍ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളാണ്. ഗുരുസാഗരത്തിന് 1990 ല്‍ വയലാര്‍ അവാര്‍ഡും ഖസാക്കിന്റെ ഇതിഹാസത്തിന് 1992ല്‍ മുട്ടത്തുവര്‍ക്കി അവാര്‍ഡും തലമുറകള്‍ക്ക് 1999 ലെ എം.പി. പോള്‍ അവാര്‍ഡും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 2001 ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. സംസ്ഥാന സര്‍ക്കരിന്റെ പരമോന്നത ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള ആന്ധ്രാ സര്‍ക്കാറിന്റെ പുരസ്കകാരവും വിജയന് ലഭിച്ചിട്ടുണ്ട്. 2003-ല്‍ പദ്മഭൂഷണ്‍ നല്‍കി രാജ്യം വിജയനെ ആദരിച്ചു.

തെരേസയാണ് ഭാര്യ. മകന്‍ മധു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+