ആര്‍എസ്എസ് വോട്ടു മറിച്ചിട്ടുണ്ടാകാം: ശ്രീധരന്‍പിള്ള
പയ്യന്നൂര്‍: ചില പ്രത്യേകസാഹചര്യങ്ങള്‍ കണക്കിലെടുത്ത് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് കോണ്‍ഗ്രസിനു വോട്ടു മറിച്ചുനല്‍കിയിട്ടുണ്ടാകാമെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് അഡ്വ. ശ്രീധരന്‍പിള്ള. എന്നാല്‍ ഒരു തെരഞ്ഞെടുപ്പിലും ബിജെപി വോട്ടു മറിച്ചിട്ടില്ലെന്ന കാര്യം വ്യക്തമായി പറയാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് വോട്ടു മറിച്ചുനല്‍കേണ്ട ആവശ്യമില്ല. കേരളരാഷ്ട്രീയം 2005 വരെ എത്തി നില്‍ക്കുമ്പോള്‍ വോട്ടുചോര്‍ച്ചയുടെ പേരില്‍ പ്രതിക്കൂട്ടിലാകുന്നത് സിപിഎമ്മും കോണ്‍ഗ്രസുമാണ്. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ അതാണ് സംഭവിച്ചത്.
ആര്‍എസ്എസ് വോട്ടു മറിച്ചുവെന്ന കാര്യത്തെക്കുറിച്ച് അടുത്തുനടന്ന ബിജെപി സംസ്ഥാനകമ്മറ്റി യോഗത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ബിജെപിക്ക് ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. ഇതെക്കുറിച്ച് യോഗത്തില്‍ ബഹളമുണ്ടായിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.












Click it and Unblock the Notifications