കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യപേപ്പര്‍ ചോര്‍ച്ച: ഒരു സ്ത്രീ അറസ്റില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാപേപ്പര്‍ ചോര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ പൊലീസ് അറസ്റു ചെയ്തു. വഞ്ചിയൂര്‍ സ്വദേശിനിയായ ബിന്ദുവാണ് അറസ്റിലായത്.

ചെന്നൈയിലുള്ള ചേച്ചി വഴിയാണ് ഇവര്‍ക്ക് പരീക്ഷാപേപ്പര്‍ ലഭിച്ചതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. ബിന്ദുവിന്റെ മകന്‍ തിരുവനന്തപുരത്തെ ഒരു സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. തനിക്കു കിട്ടിയ ചോദ്യപേപ്പര്‍ ഈ കുട്ടി കൂട്ടുകാര്‍ക്കും കൂടി നല്‍കിയിതോടെയാണ് പേപ്പര്‍ ചോര്‍ന്ന സംഭവം പുറത്തുവന്നത്.

സോഷ്യല്‍ സയന്‍സ്, ഐടി, ഫിസിക്സ് എന്നീ പരിക്ഷകളുടെ ചോദ്യപേപ്പറാണ് ബിന്ദുവിനു ലഭിച്ചത്. ഇതില്‍ സോഷ്യല്‍ സയന്‍സ് പരീക്ഷയുടേത് ശരിയായ പേപ്പറും മറ്റുള്ള ചോദ്യപേപ്പറിന്റെ ഫോട്ടോകോപ്പിയുമായിരുന്നു. സോഷ്യല്‍ സയന്‍സിന്റെ ചോദ്യപേപ്പര്‍ ബിന്ദുവിന്റെ വീട്ടില്‍ നിന്നും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്.

ചോദ്യപേപ്പര്‍ അടിക്കാന്‍ കൊടുത്ത ചെന്നൈയിലെ പ്രസില്‍ നിന്നായിരിക്കും പേപ്പര്‍ ബിന്ദുവിന്റെ ബന്ധുവിനു കിട്ടിയതെന്നാണ് കരുതുന്നത്. ബിന്ദുവിന്റെ ഭര്‍ത്താവ് ആറ്റിങ്ങലില്‍ ട്യൂഷന്‍ സെന്റര്‍ നടത്തുകയാണ്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X