ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് ഹരിയാന മന്ത്രിമാര്‍ മരിച്ചു
സഹ്റാന്‍പുര്‍ (ഉത്തര്‍പ്രദേശ്): ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് ഹരിയാന മന്ത്രിമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ഹരിയാന കൃഷിമന്ത്രിയും മുന്‍ ഹരിയാന മുഖ്യമന്ത്രി ബന്‍സിലാലിന്റെ മകനുമായ സുരീന്ദര്‍സിംഗ്, ഊര്‍ജമന്ത്രിയും ജിന്‍ഡാാല്‍ ഗ്രൂപ്പ് തലവനുമായ ഒ. പി. ജിന്‍ഡാല്‍ എന്നിവരുള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. പൈലറ്റ് ടി. എസ്. ചൗഹാനാണ് മരിച്ച മൂന്നാമത്തെയാള്‍.
കൂടെയുണ്ടായിരുന്ന എംഎല്‍എ വേദ് ഗോയാലടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ സഹ്റാന്‍പുറിലെ ഒരു ഗ്രാമത്തിലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.
ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹെലികോപ്റ്റര്‍. ചണ്ഡീഗഡില്‍ നിന്നും പുറപ്പെട്ട വിമാനം യന്ത്രത്തകറാറുണ്ടായതിനെ തുടര്‍ന്ന് 12.40ഓടെ സഹ്റാന്‍പുറില്‍ തകര്‍ന്നുവീഴുകയായിരുന്നു.












Click it and Unblock the Notifications