കാഞ്ചി: കുറ്റപത്രത്തിന്റെ കോപ്പികള്‍ നല്‍കി
കാഞ്ചീപുരം: ശങ്കരരാമന്‍ കൊലക്കേസില്‍ കാഞ്ചി മഠാധിപതികളായ ജയേന്ദ്ര സരസ്വതി, വിജയേന്ദ്ര സരസ്വതി എന്നിവരുള്‍പ്പെടെ എല്ലാ പ്രതികള്‍ക്കും കോടതി കുറ്റപത്രത്തിന്റെ കോപ്പികള്‍ നല്‍കി.
കേസില്‍ മാപ്പുസാക്ഷിയായ രവിസുബ്രഹ്മണ്യത്തിനും കുറ്റപത്രത്തിന്റെ കോപ്പി നല്‍കി. ജനവരി 21നാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് നാലവസരങ്ങളിലും പ്രതികള്‍ക്ക് കുറ്റപത്രത്തിന്റെ കോപ്പികള്‍ നല്‍കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് എല്ലാ പ്രതികളോടും മാര്‍ച്ച് 31 ചൊവ്വാഴ്ച കോടതിയിലെത്താന്‍ മാര്‍ച്ച് 24ന് മജിസ്ട്രേറ്റ് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications