വിചാരണ മാറ്റാന്‍ കാഞ്ചി സ്വാമി ഹര്‍ജി നല്‍കി
ദില്ലി: ശങ്കരരാമന്‍ വധക്കേസിലെ വിചാരണ തമിഴ്നാടിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതി സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി.
പ്രോസിക്യൂഷന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്വാധീനത്തിന്‍ കീഴിലായതിനാല്‍ നിഷ്പക്ഷമായ വിചാരണക്കുള്ള അന്തരീക്ഷം തമിഴ്നാട്ടിലില്ലെന്ന് കാഞ്ചി സ്വാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ജനവരി 21ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടും കുറ്റപത്രത്തിന്റെ കോപ്പി മൂന്ന് മാസത്തിന് ശേഷം നല്‍കിയത് പ്രതികള്‍ക്കെതിരെ അധികൃതര്‍ നടത്തുന്ന പീഡനത്തിന് ഉദാഹരണമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരൊക്കെ വേണമെന്ന് തീരുമാനിച്ചത് ജയലളിതയാണെന്നും വിചാരണ കോടതിയില്‍ നിഷ്പക്ഷമായ രീതിയില്‍ കേസ് അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷയില്ലെന്നും കാഞ്ചി സ്വാമി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications