കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത്: മോഡിയെ മാറ്റില്ലെന്ന് ബിജെപി

  • By Super
Google Oneindia Malayalam News

ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നരേന്ദ്രമോഡിയെ മാറ്റില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.

മോഡി വിരുദ്ധര്‍ ബിജെപി പ്രസിഡന്റ് എല്‍. കെ. അദ്വാനിയുമായി മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയതിനു ശേഷമാണ് പാര്‍ട്ടി നേതാവ് വെങ്കയ്യനായിഡു വാര്‍ത്താലേഖകരോട് ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്തിലെ നേതൃമാറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ പൊതുചര്‍ച്ചക്ക് വിഷയമാവരുതെന്ന് അദ്വാനി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും നായിഡു വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X