കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡി വിരുദ്ധര്‍ അദ്വാനിയെ കണ്ടു

  • By Super
Google Oneindia Malayalam News

റാത്തിലെ മോഡി വിരുദ്ധരായ ബിജെപി നേതാക്കള്‍ പാര്‍ട്ടി പ്രസിഡന്റ് എല്‍. കെ. അദ്വാനിയുമായി മാര്‍ച്ച് 31 വ്യാഴാഴ്ച ചര്‍ച്ച നടത്തി.

കേശുഭായി പട്ടേല്‍, സുരേഷ് മേത്ത, കാഷിറാം റാണ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അദ്വാനിയുമായി കൂടിക്കാഴ്ച നടത്തിയത്. നരേന്ദ്ര മോഡിയെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്നാണ് ഇവരുടെ ആവശ്യം.

ബിജെപി നേതാക്കളായ രാജേന്ദ്രസിംഗ് റാണ, വെങ്കയ്യ നായിഡു, സഞ്ജയ് ജോഷി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രശ്നത്തില്‍ ഇടപെടാന്‍ കേന്ദ്രനേതൃത്വം ഇടപെടാത്തതിനെ തുടര്‍ന്ന് തങ്ങളുടെ ആവശ്യങ്ങള്‍ തത്കാലം ഉന്നയിക്കുന്നത് മാറ്റിവച്ച മോഡി വിരുദ്ധര്‍ ഒരു ഇടവേളക്കു ശേഷമാണ് വീണ്ടും പ്രശ്നമുന്നയിക്കുന്നത്. അമ്പതിലേറെ എംഎല്‍എമാരുടെ പിന്തുണയാണ് മോഡി വിരുദ്ധര്‍ക്കുള്ളത്. മോഡി അധികാരങ്ങളെല്ലാം കൈയടക്കിവച്ചിരിക്കുന്നുവെന്നാണ് മോഡി വിരുദ്ധരുടെ പ്രധാന ആരോപണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X