സമരം തുടരുന്നു; വ്യാപാരമേഖല സ്തംഭിച്ചു
ദില്ലി: മൂല്യവര്‍ധിത നികുതി (വാറ്റ്) പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ നടത്തുന്ന ദേശീയവ്യാപകമായ സമരം മാര്‍ച്ച് 31 വ്യാഴാഴ്ച രണ്ടാം ദിവസത്തിലേക്ക് കടന്നു. വ്യാഴാഴ്ച കര്‍ണാടകം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും വ്യാഴാഴ്ച സമരം നടക്കുന്നുണ്ട്.
സമരത്തെ തുടര്‍ന്ന് രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലെയും വ്യാപാരമേഖല സ്തംഭിച്ചിരിക്കുകയാണ്. വാറ്റ് എംപവേര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ അസിംദാസ് ഗുപ്ത സമരം പിന്‍വലിക്കണമെന്ന്് അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും വ്യാപാരികള്‍ സമരം തുടരുകയാണ്. മൊത്ത വ്യാപാര വിപണി വ്യാഴാഴ്ച കൂടി പ്രവര്‍ത്തിക്കില്ലെന്നും എംപവേര്‍ഡ് കമ്മിറ്റിയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും ഓള്‍ ഇന്ത്യ ട്രേഡേഴ്സ് കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പ്രവിണ്‍ കാണ്ഡല്‍വല്‍ പറഞ്ഞു.
21 സംസ്ഥാനങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ വാറ്റ് നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതേ സമയം ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ചത്തിസ്ഗഡ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങള്‍ വാറ്റ് നടപ്പില്‍ വരുന്ന തീയതി ആഗസ്ത് ഒന്നിലേക്ക് മാറ്റിയേക്കും.
മൂന്ന് ദിവസത്തെ സമരത്തിനാണ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് കോണ്‍ഫെഡറേഷന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ആദ്യദിവസം സമരത്തെ തുടര്‍ന്ന് കേരളം, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ വ്യാപാരമേഖല സ്തംഭനാവസ്ഥയിലായിരുന്നു.
അതേ സമയം ദില്ലി, ബീഹാര്‍, അസം, ഒറീസ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ സമരത്തിന് സമിശ്രപ്രതികരണമാണുണ്ടായത്. വ്യാഴാഴ്ച ത്രിപുരയിലെയും കര്‍ണാടകത്തിലെയും വ്യാപാരികള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേ സമയം തമിഴ്നാട്, ഹരിയാന, ഗോവ, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ സമരം പ്രതികരമുണ്ടാക്കാനിടയില്ല.












Click it and Unblock the Notifications