സംഘടനാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ചു.
ബൂത്ത്, ബ്ലോക്ക്തല തിരഞ്ഞെടുപ്പ് ഏപ്രില്‍ 10 മുതല്‍ 20 വരെയും ഡിസിസി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഏപ്രില്‍ 25 മുതല്‍ മെയ് ഒന്ന് വരെയും നടക്കും. ഡിസിസി എക്സിക്യൂട്ടീവ് അംഗങ്ങളുടെയും പ്രസിഡന്റുമാരുടെയും തിരഞ്ഞെടുപ്പ് മെയ് അഞ്ച് മുതല്‍ 10 വരെയായിരിക്കും.
കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പിനുള്ള ജില്ലാ വരണാധികാരികളുടെ പട്ടിക ഹൈക്കമാന്റ് അംഗീകരിച്ചിട്ടുണ്ട്. എല്ലാ വരണാധികാരികളും കേരളത്തില്‍ നിന്ന് പുറത്തുള്ളവരാണ്. ഇവരുടെ പട്ടിക മാര്‍ച്ച് 31 വ്യാഴാഴ്ച പ്രഖ്യാപിക്കും.












Click it and Unblock the Notifications