ജോസഫിനെതിരെ ഗംഗാധരന്‍ പരാതി നല്‍കി
തിരുവനന്തപുരം: കോണ്‍ഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറി കെ. സി. ജോസഫിനെതിരെ ഐ ഗ്രൂപ്പ് നേതാവ് എം. പി. ഗംഗാധരന്‍ എംഎല്‍എ പാര്‍ട്ടി ഹൈക്കമാന്റിന് പരാതി നല്‍കി.
മണ്ഡല പുനര്‍നിര്‍ണയ കമ്മിറ്റിയിലെ അംഗങ്ങളായ തനിക്കും പി. പി. ജോര്‍ജിനുമെതിരെ ജോസഫ് ഗൂഢാലോചന നടത്തുന്നുവെന്നാണ് ഗംഗാധരന്‍ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. നിയമസഭാ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് ജോസഫ് ഉയര്‍ത്തിയ വിമര്‍ശനങ്ങളെ ചൊല്ലിയാണ് ഗംഗാധരന്‍ പരാതി നല്‍കിയിരിക്കുന്ന്. ഇക്കാര്യങ്ങള്‍ പൊതുവേദിയില്‍ ഉന്നയിക്കാന്‍ ജോസഫിന് അധികാരമില്ലെന്നാണ് ഗംഗാധരന്റെ വാദം.
തനിക്കെതിരെ ഗൂഡാലോചന നടത്തുന്ന ജോസഫിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും ഗംഗാധരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്കാണ് പരാതി അയച്ചത്. ബുധനാഴ്ച അയച്ച പരാതി ഹൈക്കമാന്റിന് ലഭിച്ചതായി വിവരം ലഭിച്ചതായി ഗംഗാധരന്‍ അറിയിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എ. കെ. ആന്റണി, കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ എന്നിവര്‍ക്കും പരാതിയുടെ കോപ്പി നല്‍കിയിട്ടുണ്ട്.
മണ്ഡല പുനര്‍നിര്‍ണ്ണയ സമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങളായ ഗംഗാധരനും ജോര്‍ജും പാര്‍ട്ടി നിര്‍ദേശങ്ങള്‍ സമിതി യോഗത്തില്‍ അവതരിപ്പിച്ചിട്ടില്ലെന്നാണ് ജോസഫ് ആരോപിച്ചത്.
മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ഉമ്മന്‍ ചാണ്ടി മാറിയാല്‍ കേരളത്തിലെ പ്രശ്നങ്ങള്‍ തീരുമെന്നും ഗംഗാധരന്‍ പറഞ്ഞു. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രതിസന്ധികളൊന്നും ഉണ്ടായിരുന്നില്ല.












Click it and Unblock the Notifications