Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസ്ക്രീം കേസ്: പ്രതികളുടെ ഹര്‍ജി തള്ളി

കൊച്ചി: ഐസ്ക്രീംം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേസിന്റെ കോഴിക്കോട് ജില്ലാ കോടതിയില്‍ നടക്കുന്ന വിചാരണ തുടരാനും ജസ്റിസ് കെ. പത്മനാഭന്‍നായര്‍ ആവശ്യപ്പെട്ടു.

പ്രതികള്‍ക്കെതിരെ വിചാരണ നടത്താന്‍ മതിയായ തെളിവുകളുണ്ടെന്നും നിരപരാധിത്വം വിചാരണവേളയില്‍ ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നും റിവ്യൂ ഹര്‍ജിയുടെ വിധിയില്‍ കോടതി അഭിപ്രായപ്പെട്ടു. കേസില്‍ പുനരന്വേഷണം വേണമെന്ന അന്വേഷിയുടെ ആവശ്യവും കോടതി തള്ളി. ഡിവിഷന്‍ ബഞ്ച് ഈ ആവശ്യം തള്ളിയത് ചൂണ്ടിക്കാട്ടിയാണ് അന്വേഷിയുടെ ഹര്‍ജി തള്ളിയത്.

വിവാദമായ റിവ്യൂഹര്‍ജിയിന്‍മേലുള്ള വാദം 2004 ഡിസംബര്‍ 21ന് ഹൈക്കോടതി പൂര്‍ത്തിയാക്കിയിരുന്നു.

കേസില്‍ ഒരിക്കലും നിഷ്പക്ഷമായ അന്വേഷണം നടന്നിട്ടില്ലെന്നും അതിനാല്‍ പുനരന്വേഷണത്തിന് ഉത്തരവിടണമെന്നുമാണ് അന്വേഷി കോടതിയോട് ആവശ്യപ്പെട്ടത്.

ഇത് സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ത്തു. എന്നാല്‍ കേസില്‍ നിന്നും ഒഴിവാക്കണമെന്ന മറ്റ് പ്രതികളുടെ ആവശ്യത്തെ സര്‍ക്കാര്‍ അഭിഭാഷകന്‍ പിന്തുണച്ചില്ല.

പ്രതികള്‍ക്കെതിരെ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. വിചാരണ നടന്നാല്‍ മാത്രമേ പ്രതികള്‍ കുറ്റക്കാരാണോ അല്ലയോ എന്ന് വ്യക്തമാകൂവെന്നും കോടതിയെ സര്‍ക്കാര്‍ ബോധിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+