ഒ. വി. വിജയന്റെ സംസ്കാരം തിരുവില്വാമലയില്‍
പാലക്കാട്: മാര്‍ച്ച് 30 ബുധനാഴ്ച അന്തരിച്ച ഒ. വി. വിജയന്റെ ശവസംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് തിരുവില്വാമലയില്‍ നടക്കും.
തിരുവില്വാമലയിലെ പാമ്പാടി ഐവര്‍കുളം ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടത്തുന്നത്. രാവിലെ 11 മണി വരെ പാലക്കാട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചശേഷമായിരിക്കും സംസ്കാരം.
വിമാനത്തില്‍ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവന്നതുള്‍പ്പെടെയുള്ള സംസ്കാരത്തിന്റെ മുഴുവന്‍ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതു കാരണം ഹൈദരാബാദില്‍ നിന്നും വിമാനത്തില്‍ മൃതദേഹം കൊണ്ടുവരുന്നതിന് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും മുഖ്യമന്ത്രി ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
പാലക്കാട് ശവസംസ്കാരം നടത്താന്‍ വേണമെങ്കില്‍ ഭൂമി വിലയ്ക്കെടുത്ത് നല്‍കാനും സര്‍ക്കാര്‍ തയ്യാറായിരുന്നു. എന്നാല്‍ പൊതുശ്മശാനത്തില്‍ സംസ്കാരം നടത്താനാണ് ബന്ധുക്കള്‍ തീരുമാനിച്ചത്.












Click it and Unblock the Notifications